വടക്കുംതല : പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിലെ മീനാഭരണി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുതമന ദാമോദരൻ നമ്പൂതിരിയുടെയും മേൽശാന്തി സുധാംശു നമ്പൂതിരിയുടെയും കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.
ഒമ്പത് വർഷമായി പനയന്നാർകാവ് ഭഗവതി തിടമ്പേറ്റുന്ന കാളിദാസനെ ഖാദിബോർഡ് സെക്രട്ടറി രതീഷും വിദേശമലയാളി അസോസിയേഷൻ നേതാവ് ഗോപിനാഥൻപിള്ളയും ചേർന്ന് ആദരിച്ചു. തുടർന്ന് ആനച്ചന്തത്തിൽ പങ്കെടുത്ത ഗജവീരമാർക്ക് ആനയൂട്ട് നടന്നു. മേളപ്രമാണി ചൊവ്വല്ലൂർ മോഹനവാര്യരും നൂറിൽപ്പരം വാദ്യകലാകാരന്മാരും പങ്കെടുത്ത മേളപ്പെരുമയും നടന്നു.
ഇന്ന് വൈകിട്ട് കൊല്ലക പുത്തേത്ത് ക്ഷേത്രത്തിൽ നിന്ന് ദേശീയ പാതവഴി താലപ്പൊലി, രാത്രി 8ന് നാടകം. നാളെ രാത്രി 7.30ന് കഞ്ഞിയോട്ടപ്പാട്ടും ചുവടും.
30ന് രാത്രി 8ന് നൃത്തവിസ്മയം. 31ന് വൈകിട്ട് പനയന്നാർകാവ് പുനർജനി ഒരുകുന്ന ലക്ഷദീപം. രാത്രി 8ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും.
ഒന്നിന് ഉത്സവബലി, രാത്രി 8ന് സൂപ്പർ സാൻസ്. രണ്ടിന് രാത്രി 8ന് കഥാപ്രസംഗം. മൂന്നിന് രാത്രി 8ന് നാടൻപാട്ട്, പള്ളിവേട്ട. നാലിന് വൈകിട്ട് കെട്ടുകാഴ്ച, ആറാട്ടെഴുന്നെള്ളത്ത്. രാത്രി 10ന് ഗാനസംഗമം.