കരുനാഗപ്പള്ളി: ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കൊല്ലം ജില്ലാ സമ്മേളനത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൗണിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗവും സി.പി.എം ജില്ലാ സെക്രട്ടറിയുമായ എസ് .സുദേവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. സ്വാഗത സംഘം കൺവീനർ ബി.എ.ബ്രിജിത്ത് , ഷോപ്സ് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.രാജഗോപാൽ, സി.രാധാമണി, പി.കെ .ബാലചന്ദ്രൻ , പി .കെ .ജയപ്രകാശ്, യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സജി, ജി. ആനന്ദൻ, പി .ആർ. വസന്തൻ, ജിജി, വസന്താരമേശ്, കെ ഹരിലാൽ, വി .ദിവാകരൻ, എ. അനിരുദ്ധൻ,കൃഷ്ണമൂർത്തി ,പ്രവീൺ മനയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത സമരം പൂക്കേണ്ട കാലം എന്ന നാടകത്തിന്റെ മൾട്ടി മീഡിയാ പ്രദർശനം നടന്നു. ഇന്ന് രാവിലെ കനിവ് കൺവെൻഷൻ സെന്ററിൽ ചേരുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പി .കെ. ഗുരുദാസൻ ,ബി .തുളസീധരക്കുറുപ്പ് തുടങ്ങിയവർ പങ്കെടുക്കും.