 
കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തേക്ക് 23.76കോടി രൂപയുടെ വാർഷിക ബഡ്ജറ്റ് അംഗീകരിച്ചു. കാർഷിക മേഖലയുടെ പുരോഗതിക്കായി 29 ലക്ഷവും ദാരിദ്ര്യ ലഘൂകരണത്തിനും തൊഴിൽ നൽകലിനുമായി 4.44കോടി രൂപയാണ് വകയിരുത്തിയത്. മൃഗ സംരക്ഷണത്തിനും ക്ഷീര മേഖലയ്ക്കുമായി 81 ലക്ഷം രൂപ വകയിരുത്തി. ഭവന രഹിതർക്ക് വീട് നൽകാനായി 2.25കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.പശ്ചാത്തല മേഖല,അടിസ്ഥാന മേഖല,റോഡ് മെയിന്റനൻസ്,ഘടക സ്ഥാപനങ്ങൾക്കും ആസ്തികൾക്കും വികസനത്തിനായി 75 ലക്ഷം നീക്കി വയ്ക്കുകയും ചെയ്തു. കല്ലടയാർ കേന്ദ്രീകരിച്ച് തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ആയുർവേദ ടൂറിസം എന്ന സ്വപ്ന പദ്ധതിയുടെ തുടക്കത്തിനായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ബഡ്ജറ്റ് അവതരിപ്പിച്ചു .പ്രസിഡന്റ് വത്സലാകുമാരി അദ്ധ്യക്ഷത വഹിച്ചു.