stop

കൊല്ലം: ശാരീരിക, ​മാനസിക, ലൈംഗിക അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും 18 വയസിനു താഴെയുള്ള പെൺകുട്ടികൾക്കും എട്ടു വയസിനു താഴെയുള്ള ആൺകുട്ടികൾക്കും ആശ്വാസമേകാൻ വനിതാ​ശിശു വികസന വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന 'സഖി' വൺ സ്​റ്റോപ്പ് സ്ഥാപനങ്ങൾ സജീവമായി രംഗത്ത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററുകൾ അടിയന്തര ഇടപെടൽ ഉറപ്പുവരുത്തുന്നുണ്ട്. ഇരകൾക്ക് പൊതുപ്രവർത്തകർ, ബന്ധുക്കൾ, പൊലീസ്, സുഹൃത്തുക്കൾ, സന്നദ്ധ സംഘടനകൾ വഴി പരാതി അറിയിക്കാം. നേരിട്ട് എത്താൻ പ​റ്റാത്തവർക്ക് ഫോൺ വഴിയും രജിസ്​റ്റർ ചെയ്യാം.

സഖി വൺ സ്​റ്റോപ്പ് സെന്റർ, രാമറാവു മെമ്മോറിയൽ താലൂക്ക് ഹോസ്പി​റ്റൽ, നെടുങ്ങോലം, പരവൂർ പി.ഒ എന്ന വിലാസത്തിലോ 0474 2957827 നമ്പരിലോ ബന്ധപ്പെട്ടാൽ മതി. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ധനസഹായ പദ്ധതിയായ ആശ്വാസനിധിയിലൂടെ ലൈംഗിക ആക്രമണം,​ ആസിഡ് ആക്രമണം, ഗാർഹിക പീഡനം, ലൈംഗികവിവേചനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ധനസഹായം ലഭിക്കും.


.......................................................


# കരുതൽ ഇങ്ങനെ


 അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുന്നു
 സമയോചിത ഇടപെടലിലൂടെ സംരക്ഷണം ഉറപ്പുവരുത്തി പുനരധിവാസം സാദ്ധ്യമാക്കും.
 വൈദ്യ സഹായം, നിയമ സഹായം, പൊലീസ് സഹായം, കൗൺസിലിംഗ്, താമസസൗകര്യം തുടങ്ങിയവ ലഭ്യമാക്കും


................................................

സ്ത്രീകളുടെ അപേക്ഷ ജില്ലാ വനിതാ സംരക്ഷണ ഓഫീസർക്കാണ് നൽകേണ്ടത്. കുട്ടികളുടേത് ജില്ല ശിശുസംരക്ഷണ ഓഫീസർക്കും


വനിതാ​ ശിശു വികസന ജില്ലാ ഓഫീസർ