sports
ഫ്രാൻ​സിൽ ന​ട​ക്കു​ന്ന സ്​കൂൾ​ത​ല ലോ​ക ബോക്സിംഗ് ചാമ്പ്യൻഷി​പ്പി​ലേക്ക് തി​രഞ്ഞെടുക്കപ്പെട്ട ലെനയെ സ്‌പോർട്‌സ് കൗൺ​സി​ൽ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് ആദരി​ക്കുന്നു


കൊല്ലം: ബോ​ക്‌​സിം​ഗ് റിം​ഗിൽ കൊല്ലത്തി​ന്റെ ഇ​ടി​മു​ഴ​ക്ക​മാകാൻ ഒരുങ്ങുകയാണ് ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ പ​ത്താം ക്ലാ​സു​കാ​രി ലെ​ന നോർ​ബെർ​ട്ട്. മേയി​ൽ ഫ്രാൻ​സിൽ ന​ട​ക്കു​ന്ന സ്​കൂൾ​ത​ല ലോ​ക ജിം​ന​സെ​ഡി​ലേക്കാണ് ലെന തി​രഞ്ഞെടുക്കപ്പെട്ടത്.

ഭു​വ​നേ​ശ്വ​റിൽ ന​ട​ന്ന ക്വാ​ളി​ഫൈയിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലെ മി​ന്നൽ പ്ര​ക​ട​ന​മാ​ണ് കൊ​ല്ലം സ്‌​പോർ​ട്‌​സ് കൗൺ​സി​ലി​ന്റെ അഭി​മാനമായ ലെനയെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലേ​ക്ക് ഉ​യർ​ത്തി​യ​ത്. 75 കി​ലോ വി​ഭാ​ഗ​ത്തിൽ സ്ഥി​ര​ത​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​ച​വ​ച്ചാണ് മുന്നേ​റ്റം. കേ​ര​ള​ത്തിൽ നി​ന്ന് ബോ​ക്‌​സിം​ഗിൽ ഇ​ന്ത്യൻ ടീ​മി​ലേ​ക്ക് ഉ​യർ​ന്ന ഏ​ക കാ​യി​ക പ്ര​തി​ഭ​യാ​ണ് ലെ​ന. മു​മ്പ് ര​ണ്ട് ത​വ​ണ സം​സ്ഥാ​ന ചാ​മ്പ്യ​നാ​യി​ട്ടു​ണ്ട്.
കോ​ച്ച് ബി​ജു​ലാ​ലി​ന്റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ലെ​ന ഉ​യ​ര​ങ്ങൾ കീ​ഴ​ട​ക്കു​ന്ന​ത്. ഇ​ര​വി​പു​രം പു​ത്തൻ വീ​ട്ടിൽ നോർ​ബർ​ട്ട് ആന്റ​ണി​-​ജി​ജി നോർ​ബർ​ട്ട് ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ​മ​ക​ളാ​ണ്. സ​ഹോ​ദ​രൻ ജോ​യൽ നോർ​ബർ​ട്ട് ട്രി​ച്ചി​യിൽ എൻജി​​നീ​യ​റിം​ഗ് വി​ദ്യാർ​ത്ഥിയാണ്. ശ്രീനാ​രാ​യ​ണ ട്ര​സ്റ്റ് സ്​കൂ​ളി​ലെ പ​ത്താം ക്ലാ​സു​ക​രി​യാ​ണ് ലെ​ന.
ലോ​ക​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യർ​ന്ന പ്ര​ക​ട​നം കാ​ഴ്​ച​വ​ച്ച ലെ​ന​യെ സ്‌​പോർ​ട്‌​സ് കൗൺ​സി​ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ആ​ദ​രി​ച്ചു. സ്‌​പോർ​ട്‌​സ് ഹോ​സ്റ്റ​ലിൽ ന​ട​ന്ന ച​ട​ങ്ങിൽ സ്‌​പോർ​ട്‌​സ് കൗൺ​സിൽ ജി​ല്ലാ പ്ര​സി​ഡന്റ് എ​ക്‌​സ്. ഏ​ണ​സ്റ്റ് പൊ​ന്നാ​ട അ​ണി​യി​ച്ചു. കൗൺ​സിൽ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.