photo
മാലിന്യമക്ത ഏരൂർ പദ്ധതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള കലാജാഥ ആയീരനല്ലൂരിൽ പി.എസ്. സുപാൽ എം.എൽ.എ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയന് കൊടി കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത ഏരൂർ പദ്ധതി പ്രഖ്യാപനവും സമ്പൂർണ ശുചിത്വ പദ്ധതി ഡി.പി.ആർ പ്രകാശനവും തൂവൽ സ്പർശം പദ്ധതി ഉദ്ഘാടനവും 30 ന് നടക്കും. ഉച്ചയ്ക്ക് 2.30 ന് ഏരൂർ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. മാലിന്യ മുക്ത ഏരൂർ പദ്ധതി പ്രഖ്യാപനവും തൂവൽ സ്പർശം പദ്ധതി ഉദ്ഘാടനവും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ഗോബർ-ധൻ പദ്ധതി ഡി.പി.ആർ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലും സമ്പൂർണ ശുചിത്വപദ്ധതി ഡി.പി.ആർ പ്രകാശനം നവകേരള മിഷൻ കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമയും ഹരിത കർമ്മ സേനയ്ക്കുള്ള വാഹനം കൈമാറൽ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും നിർവഹിക്കും. ഹരിത കർമ്മ സേനയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ ആദരിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, മറ്റ് ജനപ്രതിനിധികളായ ഡോ. കെ. ഷാജി, സി.അംബികാകുമാരി , ജി. അജിത്ത്, വിവിധ കഷിനേതാക്കളായ ഡി.വിശ്വസേനൻ, ലിജുജമാൽ, ഏരൂർ സുഭാഷ്, ഉമേഷ് ബാബു തുടങ്ങിയവർ സംസാരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ സ്വാഗതവും സെക്രട്ടറി എ. നൗഷാദ് നന്ദിയും പറയും.

മാലിന്യമുക്ത ഏരൂർ പദ്ധി പ്രഖ്യാപനത്തിന് മുന്നോടിയായി കലാപ്രചരണ ജാഥ നടന്നു. ആയിരനല്ലൂരിൽ നിന്നും ആരംഭിച്ച കലാജാഥ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏരൂരിൽ നടന്ന സമാപന സമ്മേളനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.