snd
പുനലൂർ യൂണിയൻ അതിർത്തിയിലെ ടൗൺ മേഖല യോഗം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖകളുടെ നേതൃത്വത്തിൽ വിഷു ഒന്നിന് ശാഖ അംഗങ്ങളിൽ നിന്ന് സ്വരൂപിക്കാറുള്ള സാമൂഹ്യക്ഷേമ നിധി ശേഖരണം ഇത്തവണയും വിജയിപ്പിക്കണമെന്ന് എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ആവശ്യപ്പെട്ടു. യൂണിയൻ അതിർത്തിയിലെ ടൗൺ മേഖലയിലെ വട്ടപ്പട, ഐക്കരക്കോണം,കക്കോട്, പ്ലാച്ചേരി, കലയനാട്, വാളക്കോട്, ചാലിയക്കര, വിളക്കുവെട്ടം, വന്മള, നെല്ലിപ്പളളി, പുനലൂർടൗൺ, ശാസ്താംകോണം തുടങ്ങി ശാഖകളിലെ ഭാരവാഹികൾ, വനിതസംഘം, മൈക്രോ ഫിനാൻസ് ഗ്രൂപ്പുകൾ, യൂത്ത് മൂവ്മെന്റ്,ബാലജനയോഗം ,കുമാരി സംഘം തുടങ്ങിയ ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം അസി.സെക്രട്ടറി വനജ വിദ്യധരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാദഗൻ, ശ്രീനാരായണ ഏംപ്ലോയിസ് ഫോറം പുനലൂർ യൂണിയൻ പ്രസിഡന്റ് വി.സുനിൽദത്ത്, ജോയിന്റ് സെക്രട്ടറി ബിന്ദു.പി.ഉത്തമൻ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് എം.ബാഹുലേയൻ, യൂണിയൻ സെക്രട്ടറി സി.വി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.