photo
ഷോപ്പ് ആന്റ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കേന്ദ്ര സർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ ചേർന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ് .ജയമോഹൻ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പി .കെ. ഗുരുദാസനെ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. ശ്രീകണ്ഠൻ നായർ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. പി .ശ്രീകുമാരി രക്തസാക്ഷി പ്രമേയവും സരിതാവിനോദ് അശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി .ആനന്ദൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി പി.സജി സംഘടനാ റിപ്പോർട്ടും ശ്രീലാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.. സി .ഐ. ടി യു ജില്ലാ പ്രസിഡന്റ് ബി .തുളസീധരക്കുറുപ്പ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി .ആർ. വസന്തൻ, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, കൃഷ്ണമൂർത്തി, എസ് .ജിജി, ജെ .ഷാജി, പി .കെ .ബാലചന്ദ്രൻ,പി .കെ. ജയപ്രകാശ്, എ .അനുരുദ്ധൻ, ബി .എ. ബ്രിജിത്ത്, വി.ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.