കൊല്ലം: റേഷൻ കടകൾ ഞായറാഴ്ച തുറക്കണമെന്ന സർക്കാർ ഉത്തരവ് ലംഘിച്ച കടയുടമകൾക്കെതി​രെ നടപടി വേണമെന്ന് റേഷൻ ഉപഭോക്തൃ വേദി ജില്ലാ പ്രസിഡന്റ് ബാബുരാജ് ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവ് അംഗീകരിക്കി​ല്ലെന്ന നി​ലപാടി​ലായി​രുന്നു ചില റേഷൻ സംഘടനകൾ. എന്നാൽ ജില്ലയിലെ 1391 റേഷൻ കടകളിൽ 1145 കടകളും ഇന്നലെ തുറന്നു. പൊതുപണിമുടക്ക് മൂലം രണ്ടു ദിവസം ജനങ്ങൾക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഉത്തരവ് ഇറക്കിയതെന്നും ബാബുരാജ് പ്രസ്താവനയിൽ പറഞ്ഞു.