thevalakkara
പെട്രോളിയും ഉത്പ്പനങ്ങളുടെ വില വർദ്ധനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി തേവലക്കര മണ്ഡലം കമ്മിറ്റി ചേനങ്കര പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും റീജിയണൽ പ്രസിഡന്റ്‌ ജോസ് വിമൽരാജ് ഉദ്ഘാടനം ചെയ്യുന്നു

തേവലക്കര : സാധാരണക്കാരുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധന നിയന്ത്രിക്കാൻ സർക്കാർ നടപടി എടുക്കുന്നതോടൊപ്പം, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അധിക നികുതി വരുമാനം വേണ്ടെന്നു വെച്ച് ജനങ്ങളുടെ ജീവിത ഭാരം കുറക്കാൻ തയ്യാറാകണമെന്ന് ഐ.എൻ.ടി.യു.സി ചവറ റീജിയണൽ പ്രസിഡന്റ്‌ ജോസ് വിമൽരാജ് ആവശ്യപ്പെട്ടു.

ഐ.എൻ.ടി.യു.സി തേവലക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേവലക്കര ചേനങ്കര ജംഗ്ഷനിൽ പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിസ്സാർ മേക്കാട്ടിൽ അദ്ധ്യക്ഷനായി. വി.ശിവൻകുട്ടിപിള്ള, ജി. ചന്ദ്രൻ, അനി പുളിവേലിൽ, തടത്തിൽ രാജു, മുബാറക്, ജയശ്രീ, പാവുമ്പാ ബിജു, നാസിം, വാൾട്ടർ വിൻസെന്റ്, അൻവർ ഷാ, പൊടിയൻ പിള്ള, മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു.