priyadarsini
ക്ലാപ്പന പ്രിയദർശിനി കലാസാംസ്കാരിക വേദിയുടെയും ഗ്രന്ഥശാലയുടെയും 28-മത് വാർഷികാഘോഷ പരിപാടികൾ എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പകൽവീടുകളും വൃദ്ധസദനങ്ങളും തുടങ്ങുന്നതിന് പകരം ഗ്രന്ഥശാലകൾ സ്ഥാപിക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കേണ്ടതെന്ന് എ.എം.ആരിഫ് എം.പി. ക്ലാപ്പന പ്രിയദർശിനി കലാസാംസ്കാരിക വേദിയുടെയും ഗ്രന്ഥശാലയുടെയും 28-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒത്തുചേരാനുള്ള പൊതു ഇടങ്ങളാണ് ഗ്രന്ഥശാലകളെന്നും സകല വിഷയങ്ങളെയും കുറിച്ച് അറിവ് ലഭിക്കുന്ന ഗ്രാമീണ സർവകലാശാലകളാണവയെന്നും അദ്ദേഹം പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. സാംസ്കാരിക വേദി പ്രസിഡന്റ് എസ്.എം. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് താനുവേലി, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.മെഹർഷാദ്, വിപിൻരാജ്, വി.എസ്. സിന്ധു, രാഷ്ട്രീയ നേതാക്കളായ ജി. ബിജു, ടി.എൻ. വിജയകൃഷ്ണൻ, അഡ്വ. സജീവ്, സി.വി. ശിവകുമാർ, അഹമ്മദ് കബീർ, കൊല്ലടിയിൽ രാധാകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. ഗ്രാന്ഥശാല സെക്രട്ടറി കെ.ആർ. വത്സൻ സ്വാഗതവും വനിതാ വേദി പ്രസിഡന്റ് ടി.എസ്. രേവമ്മ നന്ദിയും പറഞ്ഞു.