കൊല്ലം: പോളയത്തോട് മുറിച്ചാലുമ്മൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ഇന്നു രാവിലെ 6.30നു പാൽപ്പായസ പൊങ്കാലയോടെ തുടങ്ങും. എല്ലാദിവസവും രാവിലെ 6നു മഹാഗണപതി ഹോമവും ഇന്നു മുതൽ ഏപ്രിൽ 4വരെ രാവിലെ 8.30നു ഭഗവാന്റെ തിരുമുമ്പിൽ പറയിടീലും ഉണ്ടാകും. ഇന്നു രാത്രി 7നു സർപ്പബലി. ഏപ്രിൽ ഒന്നുമുതൽ എല്ലാദിവസവും ഉച്ചയ്ക്ക് 12ന് അന്നദാനം. 5നു രാവിലെ 10നു അഷ്‌ടദ്രവ്യ കളഭാഭിഷേകം, 6.45നു ദീപക്കാഴ്ച, 7നു പൂമൂടൽ, അഭിഷേകം, 6നു വൈകിട്ട് 3നു ക്ഷേത്രസന്നിധിയിൽ ഉറിയടി, 6നു അമൃതകുളം ക്ഷേത്രത്തിൽനിന്ന് താലപ്പൊലി എഴുന്നള്ളത്ത്, 7നു സോപാനത്തു പാട്ട്, 8.15നു വിൽപ്പാട്ട് എന്നിവ നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ. ദിലീപ്കുമാർ, സെക്രട്ടറി തൊളിയറ പി. പ്രസന്നൻ എന്നിവർ അറിയിച്ചു.