photo
എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ കൊട്ടാരക്കര യൂണിയൻ കമ്മിറ്റി രൂപീകരണ യോഗം എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കൊട്ടാരക്കര യൂണിയൻ കമ്മിറ്റി രൂപീകരിച്ചു. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ മന്ദിരത്തിലെ ഗുരുദാസ് സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് എം.എൻ.നടരാജൻ, യൂണിയൻ സെക്രട്ടറി പി.അരുൾ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.സജീവ് ബാബു,യൂണിയൻ കൗൺസിലർമാരായ ഡോ.ബി.ബാഹുലേയൻ, വരദരാജൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം ജയപ്രകാശ് കൈതയിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെ.അനിൽകുമാർ എഴുകോൺ, (ചെയർമാൻ),പുഷ്പാകരൻ പൂവറ്റൂർ (വൈസ് ചെയർമാൻ), ജയപ്രകാശ് കൈതയിൽ (കൺവീനർ), ബിജു.പി.എസ്. ഇടയ്ക്കിടം (ജോ: കൺവീനർ), മനോഹരൻ, കടയ്ക്കോട് വെസ്റ്റ് (ട്രഷറർ), അനൂപ് തളവൂർകോണം, വരദരാജൻ ചൊവ്വള്ളൂർ, സുരേഷ് കുമാർ വെണ്ടാർ,വേണുഗോപാൽ പുത്തൂർ, തുളസീധരൻ കരിങ്ങന്നൂർ, കെ.എസ്.ദേവ് കാരുവേലിൽ (കമ്മിറ്റി മെമ്പർമാർ ) എന്നിവരെ തിരഞ്ഞെടുത്തു.