muthucadu
സത്കർമ ചാരിറ്റി സംഘടന സംഘടിപ്പിച്ച ചടങ്ങിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മജീഷ്യൻ ഗോപിനാഥ് മുതുകാട്.മേയർ പ്രസന്ന ഏണസ്റ്റിൽ നിന്ന് സ്വീകരിക്കുന്നു

കൊല്ലം: സജീവ മാജിക് പരിപാടികളിൽ നിന്നു പിന്മാറി മുഴുവൻ സമയ സാമൂഹ്യ പ്രവർത്തനവും, മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായും മുന്നോട്ടുപോകുമെന്ന് മജിഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു. സത്കർമ ചാരിറ്റി സംഘടന സംഘടിപ്പിച്ച ചടങ്ങിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്തു. കണ്ടൽകാടുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രചാരണത്തിനും കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്ലെൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ ട്രസ്റ്റിന് പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്കാരം സമ്മാനിച്ചു. ലഹരിവിമുക്ത പ്രവർത്തകനും ഗ്രന്ഥകർത്താവുമായ പി.എൽ. വിജിലാലിനെയും മിസ്റ്റർ ഇന്ത്യ മാസ്റ്റേഴ്സ് വിന്നർ എ.സുരേഷ് കുമാറിനെയും ആദരിച്ചു. സത്കർമ പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.കെ.കെ. തോമസ് സ്വാഗതം പറഞ്ഞു. പി.ടി. എബ്രഹാം, ടി. രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു.