photo
മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട എൻകെ.പ്രേമചന്ദ്രൻ എംപിക്ക് പാരിപ്പള്ളി റൂറൽ സഹകരണസംഘത്തിന്റെ സ്നേഹോപഹാരം പ്രസിഡന്റ് കെ.സുകൃതൻ കൈമാറുന്നു

പാരിപ്പള്ളി: പാരിപ്പള്ളി റൂറൽ സഹകരണസംഘത്തിന്റെ വാർഷികപൊതുയോഗവും അവാർഡ്ദാന സമ്മേളനവും എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ എം.പി അനുമോദിച്ചു. സംഘം പ്രസിഡന്റ് കെ.സുകൃതൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച പാർലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട എംപിക്ക് സംഘത്തിന്റെ സ്നേഹോപഹാരം പ്രസിഡന്റ് കൈമാറി. വൈസ് പ്രസിഡന്റ് ജലജകുമാരി, ഭരണസമിതി അംഗങ്ങളായ ബിജുപാരിപ്പള്ളി, അഡ്വ.സിമ്മിലാൽ, ലതിക, ജയകുമാർ, രാധ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. എ.നിജാബ് ബഡ്ജറ്റും സെക്രട്ടറി പി. സുജിത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭരണസമിതി അംഗം എസ്.പി.ശാന്തികുമാർ നന്ദി പറഞ്ഞു. സഞ്ജയ് അനുശോചന പ്രമേയം അവതരിപ്പിച്ചു.