കൊല്ലം: അപകടക്കെണിയായിരുന്ന കൊല്ലം കമ്മിഷണർ ഓഫീസ് റെയിൽവേ ഓവർബ്രിഡ്ജ് നവീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തു. ‌ഞായറാഴ്ച രാത്രിയോടെ ടാറിംഗ് പുർത്തിയാക്കി ഇന്നലെ രാവിലെയാണ് പാലം തുറന്നത്.

പാലത്തിലെ തകർന്ന എക്സ് പാൻഷൻ ജോയിന്റുകളുടെ ബലപ്പെടുത്തൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂർത്തിയായിരുന്നു. ജോയിന്റുകൾ ഇളകി മാറിയതോടെ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ യാത്ര ദുഷ്കരമാക്കിരുന്നു. മെറ്റിലും ടാറും ഇളകി റോഡിലാകെ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടു. പാലത്തിന്റെ തകർച്ച മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം 'കേരളകൗമുദി' റിപ്പോർട്ടുകളിലൂടെ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. തുടർന്നാണ്

നവികരണ ജോലികൾ ആരംഭിച്ചത്.

കഴിഞ്ഞ 8 മതൽ 20 ദിവസമായി റോഡ് അടച്ചിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത്. വാഹനങ്ങൾ വഴിതിരിച്ചു വിട്ടതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. ചിന്നക്കടയിൽ വാഹനക്കുരുക്ക് രൂക്ഷമാവുകയും റെയിൽവേ ഗേറ്റിനു സമീപം വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. പാലം തുറന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് അയവുണ്ടായി