ഓടനാവട്ടം : കട്ടയിൽ പാലയ്‌ക്കോട്ട് ഭഗവതിക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രി നാരായണര് പണ്ടാരത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ആർ. മോഹനൻ, സെക്രട്ടറി കെ. മോഹനൻ, കൺവീനർ എൻ. രാജേന്ദ്രൻ,ക്ഷേത്ര പുനർനിർമ്മാണ കൺവീനർ എസ്. ഷാജി, മുഖ്യ കാര്യദർശി പി .എം. ഗോപിനാഥൻ സ്വാമികൾ , ട്രഷറർ മനോഹരൻ മംഗലശേരി, എസ്. സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൊടിയേറ്റ് ദിനം പ്രമാണിച്ച് കട്ടയിൽ പുത്തൻപുര കുടുംബാംഗങ്ങൾ അന്നദാനം നടത്തി.
എല്ലാ ദിവസവും രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നട തുറക്കൽ, നിർമ്മാല്യം, അഭിഷേകം, മലർ നിവേദ്യം, 6ന് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് ഉഷഃ പൂജ, ഭാഗവത പാരായണം, പന്തീരടി പൂജ, 10.30ന് ഉച്ച പൂജ, സോപാനസംഗീതം, 11ന് നടയടക്കൽ, വൈകിട്ട് 5ന് നടതുറക്കൽ, 5.30ന് തോറ്റം പാട്ട്, 5.30ന് അഷ്ട ലക്ഷ്മി പൂജ, 6.15ന് ദീപാരാധന, 7.45ന് അത്താഴ പൂജ, സോപാനസംഗീതം തുടർന്ന് തോറ്റം പാട്ട് എന്നിവ ഉണ്ടാകും.
ഏപ്രിൽ 3ന് രാവിലെ 6.20 മുതൽ അശ്വതി പൊങ്കാല, 10മുതൽ അന്നദാനം .
4ന് രാവിലെ 5.45 മുതൽ മീന ഭരണി വിവിധ പരിപാടികളോടെ ആഘോഷിക്കും.