 
കൊല്ലം: വിശ്വകർമ്മ എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് കൾച്ചറൽ അസോ. ജില്ലാ സംഘാടക സമിതി യോഗം സംസ്ഥാന പ്രസിഡന്റ് ഗോപിനാഥ് പാമ്പട്ടയിൽ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ കലാസാഹിത്യ പ്രവർത്തകരെ ബോർഡ്, കോർപ്പറേഷൻ, സംഗീത നാടക അക്കാഡമി, ചിത്രകല അക്കാഡമി, ലളിതകല അക്കാഡമി എന്നിവിടങ്ങളിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്‌ഥാന ജനറൽ സെക്രട്ടറി എൻ.ഓമനക്കുട്ടൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. ശ്രീ വിശ്വകർമ്മ വേദപഠന കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു, കേന്ദ്രകമ്മിറ്റി അം