കൊല്ലം: റോളർ സ്‌കേറ്റിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്കായി കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ്ബ് നടത്തുന്ന ജില്ലാ തല പരിശീലന ക്യാമ്പ് ഏപ്രിൽ 3ന് ആരംഭിക്കും. കൊല്ലം നഗരത്തിലും ചാത്തന്നൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലും ക്യാമ്പ് നടത്തും. രജിസ്‌ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും. റോളർ ഹോക്കി, സ്‌കേറ്റ് ബോഡിംഗ്, റോളർ സ്‌കൂട്ടർ എന്നിവയുടെ പരിശീലനവും ഇതോടൊപ്പം ഉണ്ടാകും.