dcrus-
എ.ജെ. ഡിക്രൂസ്

കൊല്ലം: മുണ്ടയ്ക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ ദന്തൽ ഒ.പി ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. മുണ്ടയ്ക്കലിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്നത് ഈ ആരോഗ്യ കേന്ദ്രത്തെയാണ്. കാലാനുസൃതമായ വികസനം ഉൾക്കൊള്ളാൻ ഇതിനോടു ചേർന്ന് കിടക്കുന്ന കോർപ്പറേഷൻ വക സ്ഥലം കൂടി ഏറ്റെടുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.ജെ. ഡിക്രൂസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എൽ. ബാബു, എസ്. സെബാസ്റ്റ്യൻ, എൻ. നിയാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ.ജെ. ഡിക്രൂസ് (പ്രസിഡന്റ്), എസ്. സന്തോഷ് കുമാർ, എസ്. സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റുമാർ), എൽ. ബാബു (ജനറൽ സെക്രട്ടറി), എൻ നിയാസ്, ബി. മിനി (ജോയിന്റ് സെക്രട്ടറിമാർ), ടി. ബിജു (ട്രഷറർ).