murichalumoodu
പോളയത്തോട് മുറിച്ചാലുംമൂട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പാൽപായസ പൊങ്കാല ക്ഷേത്രം തന്ത്രി മുഖത്തല നീലമന ഇല്ലത്ത് വൈകുണ്ഠം ജി. വിഷ്ണുദത്ത് നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ. ദിലീപ്കുമാർ, സെക്രട്ടറി തൊളിയറ പി. പ്രസന്നൻ, ട്രഷറർ പി.ആർ. ബാവൻ, വൈസ് പ്രസിഡന്റ് ആർ. രാജു, വർക്കിംഗ് പ്രസിഡന്റ് വൈ. രാജൻ, ജോ. സെക്രട്ടറി എം. ശിവശങ്കരപ്പിള്ള തുടങ്ങിയവർ സമീപം

കൊല്ലം: പോളയത്തോട് മുറിച്ചാലുംമൂട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി മഹോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ നടന്ന പാൽപായസ പൊങ്കാല ഭക്തർക്ക് പുണ്യാനുഭവമായി.

ക്ഷേത്ര ശ്രീകോവിലിന് മുന്നിലെ ദീപത്തിൽ നിന്നു തന്ത്രി മുഖത്തല നീലമന ഇല്ലത്ത് വൈകുണ്ഠം ജി.വിഷ്ണുദത്ത് നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകർന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ആദ്യ അരിയിടീൽ കർമ്മം നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ. ദിലീപ്കുമാർ, സെക്രട്ടറി തൊളിയറ പി. പ്രസന്നൻ, ട്രഷറർ പി.ആർ. ബാവൻ, വൈസ് പ്രസിഡന്റ് ആർ. രാജു, വർക്കിംഗ് പ്രസിഡന്റ് വൈ. രാജൻ, ജോ. സെക്രട്ടറി എം. ശിവശങ്കരപ്പിള്ള, ക്ഷേത്രം മേൽശാന്തി സനീഷ് ശാന്തി തുടങ്ങിയവർ പൊങ്കാല ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

ഒന്നാം ഉത്സവദിവസമായ ഇന്നലെ പുലർച്ചെ നിർമ്മാല്യ ദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പത്താം ഉത്സവ ദിനമായ ഏപ്രിൽ 6 വരെ എല്ലാദിവസവും രാവിലെ അറിന് മഹാഗണപതി ഹോമം നടക്കും. എട്ടാം ഉത്സവദിവസമായ ഏപ്രിൽ 4 വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ ഭഗവാന്റെ തിരുമുമ്പിൽ പറയിടീൽ. പത്താം ഉത്സവദിനത്തിൽ ഉച്ചയ്ക്ക് 12ന് അന്നദാനം. വൈകിട്ട് 3ന് ഉറിയടി. വൈകിട്ട് 6ന് താലപ്പൊലി എഴുന്നള്ളത്ത്. രാത്രി 8.15 മുതൽ വിൽപ്പാട്ട്.