ചവറ : കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖലാ സമ്മേളനം ചവറയിൽ നടന്നു .
ശങ്കരമംഗലം എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു .ആദരിക്കലും അവാർഡ് ദാനവും മത്സ്യഫെഡ് ചെയർമാൻ ടി .മനോഹരനും മുതിർന്ന പൗരന്മാരെ ആദരിക്കൽ കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവും നിർവഹിച്ചു .ചടങ്ങിൽ ത്രിപുര റിട്ട.ഡി.ജി.പി ബി .ജെ. കെ. തമ്പിയെയും ആദരിച്ചു.
സ്വാഗതസംഘം ചെയർമാൻ എ .ആർ. മോഹൻ കുമാർ അദ്ധ്യക്ഷനായി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻ പിള്ള, കെ. എസ്. എസ് .പി .യു ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖര പിള്ള, കെ. പി. പി. എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി .മോഹൻ ദാസ്, ചവറ സർക്കിൾ ഇൻസ്പെക്ടർ നിസാമുദ്ദീൻ, ഭാരവാഹികളായ സി.ഡി. സുരേഷ്, എം. ബദറുദ്ദീൻ, എസ് .ഷഹീർ, വി .ജവഹർലാൽ, വി .ശശികുമാർ, പി .സരസൻ, ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കെ .പി .പി .എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മേഖലാ പ്രസിഡന്റ് വി .ജവഹർലാൽ അദ്ധ്യക്ഷനായി.
കരുനാഗപ്പള്ളി മേഖല ഭാരവാഹികളായി വി.ജവഹർലാൽ (പ്രസിഡന്റ് ), രാധാകൃഷ്ണൻ പഴയമഠം, രമേശൻ (വൈസ് പ്രസിഡന്റുമാർ ),പി .സരസൻ (സെക്രട്ടറി), പ്രസന്നൻ വളവിൽ, ഷൗക്കത്ത് (ജോയിന്റ് സെക്രട്ടറിമാർ ), എ. ആർ. മോഹൻകുമാർ (ട്രഷറർ) തിരഞ്ഞെടുത്തു.