phot
ചാലിയക്കരയിലെ അഞ്ചേക്കർ കുടി കുടിവെളള പദ്ധതി തെന്മല പഞ്ചായത്ത് പ്രസിഡൻറ് കെ.ശശിധരൻ നാടിന് സമർപ്പിക്കുന്നു

പുനലൂർ: കാത്തിരിപ്പിനൊടുവിൽ തെന്മല പഞ്ചായത്തിലെ ചാലിയക്കര വാർഡിലെ അഞ്ചേക്കറിൽ കുടി വെള്ളവും റോഡും എത്തിയ ആഹ്ലാദത്തിലാണ് ഗ്രാമ വാസികൾ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി വേനലിൽ കുടി വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന്നു. ഇതിനൊപ്പം അഞ്ചേക്കർ, എട്ട് മുറി റോഡ് സഞ്ചാര യോഗ്യമല്ലാത്തത് കാരണം യാത്രക്ലേശവും രൂക്ഷമായി. ഇത് കണക്കിലെടുത്ത് പഞ്ചായത്തിൻെറ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 18.25 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ളവും റോഡും വൈദ്യുതിയും ലഭ്യമാക്കിയത്. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പദ്ധതികൾ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് അംഗം സുജാത അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ആർ.ഷീബ, പഞ്ചായത്ത് അംഗങ്ങളായ ജി.ഗിരീഷ്കുമാർ, ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു.