കൊല്ലം: കേരള ജനകീയ ഉപഭോക്തൃ സമിതി കുണ്ടറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ പ്രസ് ക്ലബ്‌ ഹാളിൽ നടത്തിയ ലോക ഉപഭോക്തൃ ദിനാചരണവും സമ്മേളനവുംജി​ല്ലാ സപ്ളൈ ഓഫീസർ സി​.വി​. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. 'സംശുദ്ധമായ പൊതുവിതരണത്തിന് ഉപഭോക്താവിന്റെ പങ്ക് 'എന്ന വിഷയത്തിൽ കൊല്ലം താലൂക്ക് സപ്ളൈ ഓഫീസർ ബി. വിൽഫ്രഡും 'അളവ് തൂക്ക ഉപകാരണങ്ങളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിൽ ഉപഭോക്താവിന്റെ പങ്ക് ' എന്ന വിഷയത്തിൽ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സിജു സത്യദാസും ക്ലാസെടുത്തു. സമിതി പ്രസിഡന്റ്‌ അഡ്വ. എം.പി. സുഗതൻ ചിറ്റുമല, ജനറൽ സെക്രട്ടറി ലൈക്ക് പി.ജോർജ് എന്നിവർ സംസാരി​ച്ചു. കുണ്ടറ ഷറഫ് അദ്ധ്യക്ഷത വഹി​ച്ചു. ശർമാജി സ്വാഗതവും പെരുംപുഴ സുരേഷ് നന്ദിയും പറഞ്ഞു. സമിതി നേതാക്കളായ മണിയമ്മ, കുണ്ടറ വിനോദ്, കെ.വി. മാത്യു, റെജില ലത്തീഫ് എന്നിവർ നേതൃത്വം നൽകി.