 
പുത്തൂർ: കെ-റെയിൽ കടന്നുപോകുന്ന കൈതക്കോട് പ്രദേശത്തെ വീടുകളിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് .ആർ. അരുൺ ബാബു നേതൃത്വം നൽകി . ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് പ്രസിഡന്റും കൈതക്കോട് തെക്ക് വാർഡ് മെമ്പറായ അമീഷ്ബാബു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ. പ്രശാന്ത്, പവിത്രേശ്വരം മേഖലാ സെക്രട്ടറി യു.ആർ.രജു ,അനഘ പ്രകാശ് ,പവിത്രേശ്വരം മേഖലാ പ്രസിഡന്റ് അബിരാജ് എന്നിവർ പങ്കെടുത്തു.