കൊല്ലം: ലോക നാടക ദിനത്തിൽ സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും മുതിർന്ന നാടക, ചലച്ചിത്ര നടിയുമായ വിജയകുമാരിയെ സങ്കീർത്തനം സാംസ്കാരിക വേദി ആദരിച്ചു. പട്ടത്താനം കിഴക്കേവീട്ടിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കവി ചവറ കെ.എസ്. പിള്ള പുരസ്കാരം സമർപ്പിച്ചു. സെക്രട്ടറി ആശ്രാമം ഭാസി, ബി. സന്തോഷ് കുമാർ, ആൻഡ്രൂസ് ജോർജ്ജ്, പ്രദീപ് ആശ്രാമം, ജി. രാജ് മോഹൻ എന്നിവർ സംസാരിച്ചു.