കൊല്ലം: നവോത്ഥാന നായകൻ മഹാത്മ കാവരികുളം കണ്ടൻ കുമാരൻ സ്ഥാപിച്ചതും ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ളതുമായ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കണ്ടൻ കുമാരന്റെ പേര് നൽകാൻ സർക്കാർ ഉത്തരവിട്ടു. മഹാത്മ കണ്ടൻ കുമാരൻ ധർമ്മ സംഘം നൽകിയ നിവേദനത്തിന്റെ അടി​സ്ഥാനത്തി​ലാണ് നി​ർദ്ദേശം. പ്രസിഡന്റ് ആർ. രാമകൃഷ്ണൻ, രക്ഷാധികാരി വടമൻ വിനോജി, ജനറൽ സെക്രട്ടറി എ. രാജമ്മ എന്നിവർ അറിയിച്ചു.