 
ശാസ്താംകോട്ട : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ -സ്വകര്യവത്കരണ നയങ്ങൾക്കെതിരെ നടക്കുന്ന ദ്വി ദിന പണിമുടക്ക് കുന്നത്തൂരിൽ പൂർണം. ഹർത്താലിന് സമാനമായ അവസ്ഥയായിരുന്നു . സ്വകാര്യ വാഹനങ്ങൾ അടക്കം ഒരു വാഹനങ്ങളും പുറത്തിറങ്ങിയില്ല. കടകമ്പോളങ്ങളും ബാങ്കുകളും സർക്കാർ ഓഫീസുകളും പൂർണമായും അടഞ്ഞ് കിടന്നു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാസ്താംകോട്ടയിൽ സംഘടിപ്പിച്ച താലൂക്ക് തല പ്രതിഷേധ പ്രകടനവും യോഗവും ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. പ്രതിഷേധ യോഗം സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗവും സി.പി. എം കുന്നത്തൂർ ഏരിയ സെക്രട്ടറിയുമായ ടി.ആർ. ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. എ. ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി പ്രദീപ് അദ്ധ്യക്ഷനായി.സി.ഐ. ടി.യു ഏരിയ സെക്രട്ടറി എൻ. യെശ്പാൽ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വൈ. ഷാജഹാൻ,ഫാമിംഗ് കോർപ്പറേഷൻ ചെയർമാനും എ.ഐ.ടി.യു.സി നേതാവുമായ കെ.ശിവശങ്കരൻ നായർ, യു.ടി.യു.സി നേതാവ് ഇടവനശ്ശേരി സുരേന്ദ്രൻ, എൻ.ജി.ഒ യൂണിയൻ നേതാവ് പ്രേംകുമാർ,കെ. എസ്.ടി.എ നേതാവ് ബാലചന്ദ്രൻ, കെ.ടി.യു.സി നേതാവ് ജോസ് മത്തായി തുടങ്ങി ട്രേഡ് യൂണിയൻ നേതാക്കൾ, അദ്ധ്യാപക സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.