 
കരുനാഗപ്പള്ളി: അയണിവേലിക്കുളര വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് സി.പി.ഐ മരുതൂർക്കുളങ്ങര (ബി.) ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. അജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.താര ഉദ്ഘാടനം ചെയ്തു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം ആർ.രവി സംഘടനാ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി നിസാം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം ജഗത് ജീവൻലാലി, നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ്, വൈ.പൊടികുഞ്ഞ്, കരുനാഗപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡന്റ് ജി.അഭയകുമാർ, ഷാജി, വി.ശശിധരൻ, രഘു സക്കീന സലാം, ആരിഫാ ബീവി തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദ് മുസ്തഫ (സെക്രട്ടറി) അജു (ജോ: സെക്രട്ടരി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. മുതിർന്ന പാർട്ടി പ്രവർത്തകരെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു.