nadaka-kalakaranmar
മുതിർന്ന നാടക കലാകാരന്മാരെ ലോക നാടക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി​ പാരിപ്പള്ളി ഇപ്റ്റ ആദരി​ച്ചപ്പോൾ

ചാത്തന്നൂർ: മുതിർന്ന നാടക കലാകാരന്മാരെ ലോക നാടക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി​ നാടകകൃത്തുക്കളായ രാജൻ കിഴക്കനേല, പാമ്പുറം ഭാസ്കരൻ പിള്ള എന്നി​വരെ പാരിപ്പള്ളി ഇപ്റ്റ ആദരിച്ചു. ഇരുവരുടെയും വീട്ടി​ലെത്തി​യാണ് ഉപഹാരം സമർപ്പി​ച്ചത്. ഇപ്റ്റ രക്ഷാധികാരി ശ്രീകുമാർ പാരിപ്പള്ളി, സെക്രട്ടറി വേണു സി.കിഴക്കനേല, ട്രഷറർ അനിൽ ഗോവിന്ദ്, രാജു കൃഷ്ണൻ, സുഭാഷ് ബാബു, ടി.ടി. സുരേഷ്, സുജീർ ദത്ത്, സുകേതൻ, പ്രകാശ്, കൃഷ്ണകുമാർ, കല്യാണി തുടങ്ങിയവർ സംസാരിച്ചു.