കരുനാഗപ്പള്ളി: അനധികൃത മദ്യവില്പന നടത്തിയയാൾ വാഹനം സഹിതം പിടിയിലായി. തേവലക്കര അരിനല്ലൂർ കിഴക്ക് മുറിയിൽ കൊല്ലച്ചേഴത്ത് കിഴക്കേതിൽ നേപ്പാളി എന്നറിയപ്പെടുന്ന അനീഷ് (36 ) ആണ് മദ്യ വിൽപ്പനയ്ക്കിടയിൽ പൾസർ ബൈക്ക് ഉൾപ്പെടെ പിടിയിലായത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വിജിലാലും സംഘവുമാണ് കഴിഞ്ഞ രാത്രിയിൽ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി.എബിമോൻ , വൈ.സജികുമാർ , സിവിൽ എക്‌സൈസ് ഓഫീസർ എസ്. കിഷോർ, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.