 
പരവൂർ: പൊതുപണിമുടക്കിന്റെ ഭാഗമായി പരവൂരിൽ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു . ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ, കേരള ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോൺഗ്രസ് എന്നീ യൂണിയനുകളിലെ അംഗങ്ങളാണ് പ്രകടനത്തിൽ പങ്കെടുത്തത്. നോർത്ത് മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ടൗൺ മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സുരേഷ് ഉണ്ണിത്താൻ, ആന്റണി, അഡ്വ.അജിത്ത്, പ്രദീപ് ,ഷിബു, രാജൻ, രഞ്ജിത്ത്, മനു,അജയൻ കിഴക്കിടം എന്നിവർ സംസാരിച്ചു.