 
പരവൂർ: പരവൂർ നഗരസഭയിൽ എസ്.സി വിഭാഗത്തിൽപ്പെട്ട 20 കുടുംബങ്ങൾക്ക് ജലസംഭരണി വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സഫറുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ശ്രീലാൽ, ഗീത കല്ലംകുന്ന്, ഗീത മാങ്ങാക്കുന്ന്, വി. അംബിക, കൗൺസിലർമാരായ പി. നിഷ, രഞ്ജിത്ത്, സ്വർണ്ണമ്മ സുരേഷ്, ആരിഫാബീവി,ടി.സി. രാജു എന്നിവർ പങ്കെടുത്തു