തൊടിയൂർ: കല്ലേലിഭാഗം കുളങ്ങരയ്ക്കൽ (മുളമൂട്ടിൽ) ശ്രീ ഭഗവതി - സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ശ്രീമദ് ദേവീഭാഗവത നവാഹവും നാളെ മുതൽ ഏപ്രിൽ 9 വരെ നടക്കും. ക്ഷേത്രം തന്ത്രി തെങ്ങമത്ത് മഠം കൃഷ്ണമൂർത്തി മുഖ്യകാർമ്മികത്വം വഹിക്കും. പുള്ളിക്കണക്ക് ഓമനക്കുട്ടൻ, കറ്റാനം സതീഷ് എന്നിവരാണ് യജ്ഞാചാര്യർ. ഇന്ന് ശരവണ ഭക്തർക്ക് കാപ്പ് കെട്ടും . തുടർന്നുള്ള ദിവസങ്ങളിൽ ഗണപതി ഹോമം, ശ്രീമദ് ദേവീഭാഗവത പാരായണം, അന്നദാനം, ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും .9ന് പ്രതിഷ്ഠാദിനത്തിൽ രാവിലെ 5ന് നടതുറക്കൽ, നിർമ്മാല്യം, 6ന് പൊങ്കാല, 7ന് അന്നദാനം,8ന് ഭാഗവതഗീതാഞ്ജലി. 10.30ന് കലശപൂജ,11ന് അന്നദാനം, കുങ്കുമാഭിഷേകം, 11.30ന് നൂറുംപാലും പുള്ളുവൻപാട്ടും, വൈകിട്ട് 3.30ന് ഭക്തിഗാനാഞ്ജലി, 4ന് പീലിക്കാവടി, വേൽക്കാവടി, പാൽക്കാവടി, ഭസ്മക്കാവടി,സൂര്യക്കാവടി എന്നിവ അണിനിരക്കുന്ന എഴുന്നള്ളത്ത് ഘോഷയാത്ര, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് അഗ്നിക്കാവടി.