 
ഇരവിപുരം: സി.പി.ഐ മാടൻനട ബ്രാഞ്ച് സമ്മേളനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ബിജു പോറ്റി ഉദ്ഘാടനം ചെയ്തു. സാബു അദ്ധ്യക്ഷത വഹിച്ചു. എൻ.നളിനാക്ഷൻ, ബൈജു എസ്.പട്ടത്താനം, സജി മാടൻനട, അഡ്വ. സൈജു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഷാനവാസ് ഭാസിയേയും ജോയിന്റ് സെക്രട്ടറിയായി സാദിഖിനെയും തിരഞ്ഞെടുത്തു.