ചാത്തന്നൂർ: മലയാള ഐക്യവേദി ജ്ഞാന നിർമ്മിതി എന്ന ലക്ഷ്യം ഫലപ്രദമാകണമെങ്കിൽ കേരളത്തെ ഭാഷ സൗഹൃദമാക്കണമെന്നും അതിനായി മാതൃഭാഷ വകുപ്പ് രൂപീകരിക്കണമെന്നും മലയാള ഐക്യവേദി 12-ാമത് സമ്മേളനം സർക്കാരിനോടും ഇടതു മുന്നണിയോടും ആവശ്യപ്പെട്ടു. എയിംസ് കോളേജിൻ നടന്ന സമ്മേളനം നോവലിസ്റ്റ് പി. രമണിക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അടുതല ജയപ്രകാശ് പതാക ഉയർത്തി. ഹയർ സെക്കൻഡറി എൻ.എസ്.എസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ, സിനിമ സംവിധായകൻ അഡ്വ.സി.ആർ.അജയകുമാർ, മാതൃഭാഷ സമരത്തിൽ നിരാഹാരമനുഷ്ഠിച്ച എസ്.ആർ. ശ്രേയ, കർഷക മലയാളവേദി ജോയിന്റ് സെക്രട്ടറി അജിത, സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, ട്രഷറർ യു. അനിൽകുമാർ, അഡ്വ. ലിജി പുഷ്പാംഗദൻ, ഡി. സുധീന്ദ്രബാബു, ഗിരിജകുമാരി, ലിജിൻ കോവൂർ, ടി.ജി.ചന്ദ്രകുമാരി, ശ്രീകുമാർ പൂതക്കുളം, ഷീല, ജോൺ, സുധീർ നെല്ലേറ്റിൽ, സേതു ലാൽ, എസ്.എസ്. സുനിത എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അടുതല ജയപ്രകാശ് (പ്രസിഡന്റ്), കെ.ബി.മുരളീകൃഷ്ണൻ, പി.രമണിക്കുട്ടി (വൈസ് പ്രസിഡന്റുമാർ), മടന്തകോട് രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി), എസ്.എസ്. സുനിത, കെ.മുജീബ് (ജോയിന്റ് സെക്രട്ടറിമാർ), യു. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.