കൊല്ലം: ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിനെ വിജയിപ്പിക്കാൻ കൊല്ലം ആർ.എസ്.പി ഓഫീസിൽ കൂടിയ പ്രോഗ്രസീവ് ലായേഴ്സ് ഫോറം കൊല്ലം യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു. യൂണിറ്റ് സമ്മേളനം ആർ.എസ്.പി ദേശീയസമിതി അംഗം അഡ്വ. കെ. രത്നകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. ബൈജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം എസ്. ഗോപകുമാർ, അഡ്വ. വിഷ്ണു മോഹൻ, അഡ്വ. തോമസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.