auto

കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് നിരക്കുകൾ വർദ്ധിപ്പിച്ച സർക്കാർ നയത്തിനെതിരെ ബി.എം.എസിന്റെ നേതൃത്വത്തിൽ മോട്ടോർതൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഏപ്രിൽ ഒന്നിന് കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കുന്നത്തൂർ, കരുനാഗപ്പള്ളി ആർ.ടി ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാൻ മോട്ടോർ ഫെഡറേഷൻ സംയുക്തയോഗം തീരുമാനിച്ചു. ജില്ലാ നേതാക്കളായ കെ.ശിവരാജൻ, സുധീഷ്‌കുമാർ, മോഹനൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.