 
കുന്നത്തൂർ : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ - സ്വകര്യവത്കരണ നയങ്ങൾക്കെതിരെ നടന്ന ദ്വിദിന പണിമുടക്ക് കുന്നത്തൂരിൽ ഇന്നലെ ഭാഗികമായിരുന്നു. സ്വകാര്യ വാഹനങ്ങളടക്കം നിരത്തിലിറങ്ങി. പ്രധാന ജംഗ്ഷനുകളിൽ കച്ചവട സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. ഗ്രാമപ്രദേശങ്ങളിൽ പണിമുടക്ക് ബാധിച്ചില്ല. ബസ് സർവീസ് പൂർണമായും നിലച്ചത് രോഗികൾ അടക്കമുള്ള സാധാരണക്കാരെ ബാധിച്ചു. പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ശാസ്താംകോട്ട ,ഭരണിക്കാവ്, മൈനാഗപ്പള്ളി,കുന്നത്തൂർ,ചക്കുവള്ളി, പോരുവഴി,കാരാളിമുക്ക് എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തിയ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ഐക്യട്രേഡ് യൂണിയൻ മൈനാഗപ്പള്ളിയിൽ പ്രകടനവും യോഗവും നടത്തി.ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷനായി.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ, രവി മൈനാഗപ്പള്ളി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്,സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്.സത്യൻ, ടി.മോഹനൻ,സി.പി.ഐ ലോക്കൽ സെക്രട്ടറി റഷീദ്, ഏരിയ കമ്മിറ്റി അംഗം എസ്.അജയൻ,ആർ.എസ്.പി സംസ്ഥാനകമ്മിറ്റി അംഗം എം.മുസ്തഫ,ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,കേരളാ കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജോസ് മത്തായി,നേതാക്കളായ വൈ.നജിം,ആർ.കമൽ ദാസ്, മുടിയിൽതറ ബാബു,വിജയചന്ദ്രൻ,ലാലി ബാബു, ബിജുകുമാർ,അനസ് ഖാൻ,നാദിർഷാ കാരൂർകടവ്,റെജി,അജേഷ്,ശിവൻ കുട്ടി,കെ.പി. റഷീദ്,അനന്തു ഭാസി തുടങ്ങിയവർ പ്രസംഗിച്ചു.