പുനലൂർ: കേരള സ്റ്റേറ്റ് എക്സ്-സർവീസ് ലീഗ് പുനലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച യുദ്ധ സ്മാരകവും ആസ്ഥാന മന്ദിര സമർപ്പണവും കുടുംബ സംഗമവും നടന്നു. പി.എസ്.സുപാൽ എം.എൽ.എ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി ക്യാപ്റ്റൻ എസ്.മധുസൂദനൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ,നഗരസഭ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, വാർഡ് കൗൺസിലർ കെ.പുഷ്പലത, മുൻ ചെയർമാൻ കെ.രാജശേഖരൻ, തുളസി ശങ്കർ, പി.സതീഷ് ചന്ദ്രൻ,ശശിധര കുറുപ്പ്, ഷംജി ഷാജഹാൻ, കെ.ശ്രീധരൻ,ഡി.രാജശേഖരൻ, ജയശ്രീ ദിനമണി, ബാലകൃഷ്ണ പിള്ള, ഷീല മധുസൂദനൻ, കെ.രവീന്ദ്രൻ പിള്ള, കെ.മോഹനൻ പിള്ള, കുര്യൻ മാത്യൂ, എൻ.സദൻ തുടങ്ങിയവർ സംസാരിച്ചു.