കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുമുല്ലാവാരം ടി.എൻ.ആർ.എ -330 അഫ്‌നാ മൻസിലിൽ സുനിലാണ് (49) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. 27ന് ഉച്ചയ്ക്ക് 12 ന് സുനിൽ നടത്തുന്ന കാവനാട് എൻ.എൻ കോക്കനട്ട് കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയുടെ ഇടത് കൈയിൽ ബലമായി പിടിച്ച് വലിച്ചും ശരീരത്തിൽ കടന്ന് പിടിച്ചും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ പിതാവ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.