കൊല്ല: എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് കല്ലുംതാഴം സന ഓഡിറ്റോറിയത്തിൽ തുടക്കമാകും. വൈകി​ട്ട് ദീപശിഖ, പതാക, കൊടിമര ജാഥകളോടെ സമ്മേളനം ആരംഭിക്കും. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ബിജു നാളെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ന് വൈകി​ട്ട് പത്തനാപുരം ജോബി ആൻഡ്രൂസ് സ്മാരക സ്‌മൃതി കുടീരത്തിൽ നിന്നാരംഭിക്കുന്ന, എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം മിഥുൻ ക്യാപ്ടനായ കൊടിമര ജാഥ കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യു ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ലാൽ ക്യപ്ടനായ പതാക ജാഥ എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റി അംഗം രാധാമണി ഉദ്ഘാടനം ചെയ്യും. ചവറ ശ്രീകുമാറിന്റെ സ്‌മൃതി കുടീരത്തിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം ലിദിൻ ക്യാപ്ടനായി​ ആരംഭി​ക്കുന്ന ദീപശിഖ ജാഥ മുൻ സംസ്ഥാന സെക്രട്ടറി പി.എ. എബ്രഹാം ഉദ്ഘാടനം ചെയ്യും. മൂന്നു ജാഥകളും കല്ലുംതാഴം ജംഗ്ഷണിൽ സംഗമിച്ച് സമ്മേളന നഗരിയിൽ എത്തിച്ചേരും.