കൊല്ലം: കെ റെയിൽ നാടിനാപത്ത് എന്ന മുദ്രാവാക്യവുമായി​ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ നയിക്കുന്ന പദയാത്ര ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നിന് ചാത്തന്നൂരിൽ നിന്നാരംഭിക്കും. കൊട്ടിയത്ത് സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി ദേശീയ നിർവഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന്‌ അയ്യായിരം പേർ യാത്രയിൽ അണിചേരുമെന്ന് സമരസമിതി ജനറൽ വയക്കൽ സോമൻ പറഞ്ഞു. കെ റെയിൽ കടന്നു പോകുന്ന പ്രധാന കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ അസംബ്ലികൾ സംഘടിപ്പിക്കുമെന്നും വയക്കൽ സോമൻ അറിയിച്ചു.