 
കൊല്ലം: ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ 12 സ്വർണമെഡലും 6 വെള്ളി മെഡലും 4 വെങ്കല മെഡലും നേടി കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ കരുനാഗപ്പള്ളിയുടെ ഋഷികേശ് മികച്ച കളിക്കാരനായും കേഡറ്റ് ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 3 സ്വർണമെഡൽ നേടിയ ഫെന നിസാമിനെ ബെസ്റ്റ് പ്ലെയറായും തിരഞ്ഞെടുത്തു. വിഷ്ണു സജീവ്, റസൂൽ ഖാൻ, ബി.അഭിഷേക് , ഋഷികേശ്, ഐ.ഫഹദ് , അഫ്രിൻ,ജിബിൻ, അലൻ പ്രകാശ്, ഫെന നിസാം, അരവിന്ദ് എന്നിവർ സ്വർൺ മെഡലുകളും വിവേക്, ഡേവിഡ് സജി ജോൺ, ശബരി, എസ്.നാദിയ , ഹൈഫ എം സിയാദ്, അൽത്താഫ് എന്നിവർ വെള്ളി മെഡലുകളും, ആദിത്യൻ ശ്രീകുമാർ, ആദിത്യൻ, അൽ അമീൻ, ഹയ മൻസൂർ എന്നിവർ വെങ്കല മെഡലുകളും നേടി. എസ്.അമൽജിത്ത് , എസ് .സാബുജാൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.