 
കൊട്ടാരക്കര: തൃക്കണ്ണമംഗൽ എസ്.കെ.വി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ 87-ാം വാർഷികവും പ്രതിഭാസംഗമവും യാത്ര അയപ്പ് സമ്മേളനവും മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ ജോളി.പി.വർഗീസ്, തോമസ്.പി മാത്യു, സാഹിത്യകാരൻ നീലേശ്വരം സദാശിവൻ, ജി ലിനുകുമാർ, പവിത്രേശ്വരം അനിൽകുമാർ, ഷാജി, പ്രിൻസിപ്പൽ എൻ.എൽ.ബിജോയി നാഥ് എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ എം.ബി. മുരളീധരൻപിള്ള, കെ.എസ്.ബിജുകുമാർ, എസ്.ആർ. രാജീവ് എന്നിവർക്കാണ് യാത്ര അയപ്പ് നല്കിയത്. ചടങ്ങിൽ എസ്.എസ്.എൽ.സി, വി.എച്ച്.എസ്.സി പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും കലാ കായിക മേളകളിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.