prathy
പ്രിൻസ് (53)

ഓയൂർ: അമ്പലംകുന്ന് ചെറുവക്കിലിൽ വീട്ടിൽ നിന്ന് 19 കുപ്പി വിദേശമദ്യവുമായി ഗൃഹനാഥനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇളമാട്, ചെറുവക്കൽ സാഗർ ഭവനിൽ പ്രിൻസ് (53) ആണ് പിടിയിലായത്. പ്രിൻസ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നതായി ഇയാളുടെ പെൺമക്കൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 4 കുപ്പി മദ്യം കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധയിൽ വീട്ടുപുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ 15 കുപ്പി മദ്യം കൂടി കണ്ടെത്തി. പൂയപ്പള്ളി സി.ഐ.രാജേഷ് കുമാർ, എസ്.ഐ.മാരായ അഭിലാഷ്, പ്രേമചന്ദ്രൻ, എ.എസ് ഐ. രാജേഷ് കുമാർ, സി.പി.ഒ. മാരായ അനീഷ്, വിഷ്ണു, ഹോം ഗാർഡ് രാജശേഖരൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.