bud

കൊല്ലം: കാർഷികോത്പാദനത്തിനും ക്ഷീര വികസനത്തിനും ഊന്നൽ നൽകുന്ന, 183.41 കോടിയുടെ ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിന് അംഗീകാരം. ഇന്നലെ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സുമ ലാലാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് സാം കെ. ഡാനിയേൽ അദ്ധ്യക്ഷനായി.

ഹരിതഗ്രാമം പദ്ധതിയിലൂടെ 400 ഏക്കറിൽ കൃഷി വ്യാപിപ്പിക്കും. ഓരോ കൃഷി​ഭവന്റെയും പരി​ധി​യി​ൽ 5 സെന്റ് ഭൂമി കണ്ടെത്തി​ 100 കുടുംബങ്ങളെ കൃഷി​ക്ക് സജ്ജരാക്കും. ഹരിതകർമ്മ സേന, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ വിളകൾ നട്ടുവളർത്തി ജൈവവേലി തീർത്ത് പരിപാലനം ഗുണഭോക്താക്കളെ ഏല്പിക്കും. 50 ലക്ഷമാണ് പദ്ധതിക്ക് വിനിയോഗിക്കുക. വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വനാതിർത്തിയിൽ ടിൻ ഫെൻസിംഗ് സ്ഥാപിക്കാൻ 3 കോടിയും കുരിയോട്ടുമലയിലെ ഡൊമസ്റ്റിക് ആനിമൽ മ്യൂസിയത്തിന് 3 കോടിയും കോട്ടുക്കൽ കൃഷി ഫാം വികസനത്തിന് 2 കോടിയും നീക്കിവച്ചു. കരുനാഗപ്പള്ളി കോക്കനട്ട് നഴ്സറിയിൽ വെളിച്ചെണ്ണ ഉത്പാദിപ്പിച്ച്, ലി​റ്ററി​ന് 170 രൂപയ്ക്ക് വിപണിയിൽ എത്തിക്കുന്ന പദ്ധതിയും ഈ സാമ്പത്തിക വർഷം ആരംഭിക്കും.

കൃഷി തളി​ർക്കും

ജില്ലാ പഞ്ചായത്ത് ഫാമുകളിലെ വിത്തുകളും മറ്റും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ദേശിംഗനാട് നഴ്സറി, ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ചുള്ള കാർഷിക കലണ്ടർ, കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാക്കൽ, തരിശു രഹിത കൊല്ലം പദ്ധതി,

ഹൈബ്രി​ഡ് വിത്തുകൾ ജില്ലാ പഞ്ചായത്തിന്റെ ലേബലിൽ നൽകുന്ന ഫാം മിത്ര, 10,000 ചതുരശ്ര മീറ്ററിൽ മഴമറ കൃഷി, സ്കൂളുകളിൽ മാതൃകാ കൃഷിത്തോട്ടം.

മൃഗസംരക്ഷണത്തിൽ ജാഗ്രത
 കുരിയോട്ടുമല ഹൈടെക് ഡയറിഫാമിൽ നി​ന്ന് പാൽ, നെയ്യ്, പേട, സിപ് അപ്പ്, ഐസ്ക്രീം, തേൻ തുടങ്ങിയവ ജില്ലാ പഞ്ചായത്തിന്റെ ബ്രാൻഡിൽ വിപണിയിലെത്തിക്കാൻ 2 കോടി
 തോട്ടത്തറ ഹാച്ചറിയിൽ ബ്രൂഡർ ഹൗസ്, പൗൾട്രി എക്സ്ക്ലൂസീവ് ഷോറൂം
 വെറ്ററി​നറി മെഡിക്കൽ ഷോപ്പുകൾ, ഗോട്ട് ബ്രീഡിംഗ് യൂണിറ്റ്
 ഓരോ പഞ്ചായത്തിലും ഒരു ഗ്രൂപ്പിന് 1000 ഇറച്ചിക്കോഴിക്കുഞ്ഞുങ്ങൾ വീതം

 പ്രവാസി ഗ്രൂപ്പുകൾക്ക് 15 പശുക്കൾ വീതം
 കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ, ക്ഷീരസംഘങ്ങൾ, പ്രവാസി ഗ്രൂപ്പുകൾ എന്നിവർക്ക് സബ്സിഡി നിരക്കിൽ ഒരു ഗ്രൂപ്പിന് 10 പശുക്കൾ വീതം

'ആരോഗ്യ'പരമായ ഇടപെടൽ

ആയുർവേദ, ഹോമിയോ ആശുപത്രി വികസനം: 8 കോടി

ജില്ലാ ആയുർവേദ, ഹോമിയോ ആശുപത്രികളുടെ തുടർ പ്രവർത്തനങ്ങൾ: 8 കോടി

കിടത്തിചികിത്സാ, പേവാർഡ് കെട്ടിടം: 1 കോടി
ഫിസിയോതെറാപ്പി, പാലിയേറ്റീവ് പരിശീലനം: 2 കോടി

ഗ്രാമവണ്ടിക്ക് 50 ലക്ഷം
 കെ.എസ്.ആർ.ടി​.സി​യുടെ ഗ്രാമവണ്ടിക്ക് ആവശ്യമായ ഡീസൽ തുകയുടെ വിഹിതമായി​ 50 ലക്ഷം

 ഡ്രൈവിംഗ് ലൈസൻസും കണ്ടക്ടർ ലൈസൻസുമുള്ള കുടുംബശ്രീ പ്രവർത്തകർക്ക് ജില്ലാ പഞ്ചായത്ത് വാഹനം വാങ്ങി നൽകുന്ന പിങ്ക് ഗ്രാമവണ്ടി പദ്ധതി

ആകെ വരവ്: ₹183.41 കോടി

ചെലവ്: ₹ 175.73 കോടി

നീക്കിയിരിപ്പ് ₹ 7.67 കോടി