 
പത്തനാപുരം : മേട മാസത്തിലെ ചിത്രപൗർണമിയോടനുബന്ധിച്ച് ശിവഗിരിയിൽ നടത്തി വരാറുള്ള ശ്രീ നാരായണ ധർമ്മ മീമാംസ പരിഷത്ത് സമ്മേളനത്തിന്റെ ഭാഗമായി ഗുരുധർമ പ്രചാരണ സഭ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 110-ാം ശ്രീ ശാരദ പ്രതിഷ്ഠാ വാർഷികവും 60 -ാം ശ്രീ നാരായണ ധർമ്മ മീമാംസ പരിഷത്ത് സമ്മേളനവും നടന്നു. പിറവന്തൂർ അലിമുക്ക് ശ്രീനാരായണ നഗറിൽ ഗുരുധർമ്മ പ്രചാരണ സഭ
മണ്ഡലം പ്രസിഡന്റ് സി. എൻ. കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ശിവഗിരി മഠം സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പിറവന്തൂർ രാജൻ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ കുളത്തൂപ്പുഴ രാമകൃഷ്ണൻ , പിറവന്തൂർ പ്രകാശ്, ശശാങ്ക രാജൻ, വിമല കാർത്തികേയൻ, സുജയ വിദ്യാധരൻ തുടങ്ങിയർ സംസാരിച്ചു. മഞ്ചള്ളൂർ മണ്ഡലം പ്രസിഡന്റ് എം. എം. സത്യപാലൻ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് സുജാത നന്ദിയും പറഞ്ഞു.