photo
ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിന്റെ ഭാഗമായി നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ഫാറം രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിന്റെ ഭാഗമായി നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ഫാറം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് ആർ.സത്യഭാമ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.രാജശേഖരൻ പിള്ള, കില റിസോഴ്സ് പേഴ്സൺമാരായ ബി.എസ്.ഗോപകുമാർ, നീലേശ്വരം സദാശിവൻ, സെനറ്റർമാരായ കോട്ടാത്തല ശ്രീകുമാർ, ആർ.ശിവകുമാർ, കെ.മോനച്ചൻ, എസ്.സൽരാജ്, പി.പ്രഭാകരൻ പിള്ള, ആർ.അഖില, എം.രാഹുൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അംഗൻവാടി വർക്കർമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സെനറ്റർമാർ എന്നിവർ പങ്കെടുത്തു.