പരവൂർ: പരവൂർ സംഗീതസഭയുടെ നേതൃത്വത്തിൽ കാവ്യസംഗീത സ്നേഹസന്ദേശയാത്ര സംഘടിപ്പിച്ചു. വയലാർ രാമവർമ്മയുടെ ജന്മദിനം അദ്ദേഹത്തിന്റെ സ്‌മൃതി കുടിരത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മകൻ ശരത് ചന്ദ്രവർമ്മയും ചേർന്ന് ദീപം തെളിയിച്ചു. യാത്ര മന്ത്രി ടി.പ്രസാദ് ഉദ്‌ഘാടനം ചെയ്തു. സംഗീതസഭയുടെ ഗായകർ പരവൂരിൽ ജി.ദേവരാജ സ്‌മൃതി മണ്ഡപത്തിൽ ദീപം തെളിച്ചു. സാംസ്‌കാരിക സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്‌ഘാടനം ചെയ്തു. സംഗീതസഭ പ്രസിഡന്റ് സജി അരങ്ങ് അദ്ധ്യക്ഷത വഹിച്ചു. ജി.എസ്.ജയലാൽ എം.എൽ.എ പ്രതിഭകളെ ആദരിച്ചു. കവി ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ, വൈസ് ചെയർമാൻ എ.സഫറുള്ള, എസ്.ശ്രീലാൽ, എസ്.സുഭാഷ്, മാങ്കുളം രാജേഷ്, വിജയകുമാരകുറുപ്പ്, ആർ.ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു. ഗായകൻ ഇടവ ബഷീർ, ഡോ.മഹാലിംഗം, മോഹൻ പരവൂർ, പരവൂർ ലേഖ, ശിവകുമാർ, വി. രാജു എന്നിവരെ ആദരിച്ചു.